ആനുകൂല്യങ്ങൾ കവരുന്ന സർക്കാർ ധൂർത്തിൽ മത്സരിക്കുന്നു കെ .എസ് .ശബരീനാഥൻ
ധനകാര്യ മനേജ്മെന്റലെ പാളിച്ചയും ധൂർത്തും അഴിമതിയും മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ സംസ്ഥാന ജീവനക്കാരെ കൊള്ളയടിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ പ്രസ്താവിച്ചു തദ്ദേശസ്ഥാപങ്ങളുടെ തനത് ഫണ്ട് പോലും വകമാറ്റി ചെലവഴിക്കുന്ന സർക്കാർ ആഡംബര കാറുകൾ വാങ്ങാനും വിദേശ യാത്രകൾ നടത്താനും കാലിത്തൊഴുത്ത് നിർമ്മിക്കാനും കോടികൾ ധൂർത്തടിക്കുകയാണ് .
കേരള എൻ.ജി .ഒ.അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മറ്റി കൊയിലാണ്ടി മിനി സിവിൽസ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..സാമ്പത്തിക പ്രതിസന്ധിയുടെ പാപഭാരം ജീവക്കാരുടെ മേൽ കെട്ടിവെച്ചു ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് ഷാജിമനേഷ് അധ്യക്ഷം വഹിച്ചു ജില്ലാ പ്രസിഡന്റ് കെ പ്രദീപൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ടി മധു ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി,ബിനു കോറോത്ത് ,കെ ദിനേശൻ ,വി പ്രതീഷ് ,മുരളീധരൻ കന്മന ,സുനിൽ കുമാർ പയിമ്ബ്ര,വി പി രജീഷ് കുമാർ,അനീഷ് കുമാർ, പ്രദീപ് സായിവേൽ ,വി കെ സുധീഷ് എന്നിവർ പ്രസംഗിച്ചു