ഗണേശോത്സവഘോഷയാത്രക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ഇന്നലെ നടത്തിയ ഗണേശോത്സവഘോഷയാത്രക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. പ്രവർത്തകർ ഉപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകീട്ട് 6 മുതൽ 9 മണി വരെ നഗരത്തിൽ മാർഗതടസ്സം സൃഷ്ടിക്കുകയും, തീവ്ര ശബ്ദമുപയോഗിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്ത ഗണേശോത്സവഘോഷയാത്ര സംഘടിപ്പിച്ച ബജരംഗ്ദൾ പ്രവർത്തകർക്കെതിരെയാണ് കേസ്. ഇവർ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 16 വാഹനങ്ങളാണ് ഇവർ ഉപയോഗിച്ചത്.
Comments

COMMENTS

error: Content is protected !!