ANNOUNCEMENTS
ആയുര്‍വ്വേദ തെറാപ്പിസ്റ്റ് : കൂടിക്കാഴ്ച 18 ന്
ഭാരതീയ ചികിത്സാ വകുപ്പിലും നാഷണല്‍ ആയുഷ് മിഷനിലും കോഴിക്കോട് ജില്ലയില്‍ പ്രതീക്ഷിക്കുന്ന ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. ജനുവരി 18 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. കേരള ഗവണ്മെന്റിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായ ഡയറക്ടര്‍ ഓഫ് ആയുര്‍വ്വേദാ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നല്കിയിട്ടുളള സര്‍ട്ടിഫിക്കറ്റുളളവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. താല്പര്യമുളളവര് വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.
Comments