ആയൂർവേദ ഡിസ്പെൻസറി സബ്ബ് സെൻറർ ഉദ്ഘാടനം
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി തീരദേശ സബ് സെന്റര്‍ മാടാക്കരയില്‍ പഞ്ചായത്ത് പ്രസിഡണ്ട് കുമുള്ളി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് നുസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ . ഡോ. മന്‍സൂര്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ഡോ. ജി.എസ്.സുഗേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ. കമ്മറ്റി ചെയര്‍മാന്‍ കെ.ഗീതാനന്ദന്‍ സ്വാഗതം പറഞ്ഞു. മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ വിദ്യാ ബാലകൃഷ്ണനുള്ള സ്‌നേഹോപഹാരം വാര്‍ഡ് മെമ്പര്‍ ഹമീദ് നല്‍കി. ഡോ.ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡണ്ടുമാരായ .കന്മന ശ്രീധരന്‍ മാസ്റ്റര്‍, സഹദേവന്‍ കണക്കശ്ശേരി . വികസന സ്റ്റാറ്റിംഗ്കമ്മറ്റി ചെയര്‍മാന്‍ വി.കെ.ശശിധരന്‍ ,ക്ഷേമകാര്യ സ്റ്റാന്റിംകമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.പുഷ്പ, പ്രകാശന്‍ , ( അസി.സെക്രട്ടരി ) പി.കെ.ശങ്കരന്‍ , ബേബി സുന്ദര്‍ രാജ്, ഉണ്ണികൃഷ്ണന്‍ വെളിയം തോട്, ജയശ്രീ കിഴക്കയില്‍, സുധ എം, പി.പി മമ്മത് കോയ , ഏ എം. .ഹംസ, നാസര്‍ എന്നിവര്‍ സംസാരിച്ചു. കടിയങ്ങാട് ആയൂര്‍ വേദാശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷൈജു ബോധവല്‍ക്കരണ ക്ലാസും , സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്നു. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതല്‍ ഉച്ചക്ക് 2 മണി വരെ മാടാക്കര സബ്സെന്ററില്‍ വെച്ച് ഡോ. ശിവപ്രസാദ്’രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുന്നതാണ്.