ആരോഗ്യവകുപ്പിന്റെ  നിർദേശങ്ങൾ  പാലിക്കാത്തവർക്കെതിരെ കർശന നടപടി

കോഴിക്കോട് : ആരോഗ്യവകുപ്പിന്റെ  നിർദേശങ്ങൾ  പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവർ വീടുകളിൽത്തന്നെ കഴിയണം. 14 ദിവസം നിരീക്ഷണം വേണമെന്നത്‌ നിർബന്ധമാണ്‌. കോവിഡ്‌ 19 അവലോകന യോഗത്തിനുശേഷം  കോഴിക്കോട് കലക്ടറേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു മന്ത്രി.
ചിലർ നിർദേശങ്ങൾ ലംഘിച്ച് പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നത് പ്രതിരോധപ്രവർത്തനത്തിന് ഭീഷണിയായിട്ടുണ്ട്‌.  കോഴിക്കോട്ട്  നിരീക്ഷണത്തിലുള്ളവരിൽ ഭൂരിഭാഗവും പ്രവാസികളാണ്.  വീടുകളിൽ 2697 പേർ  നിരീക്ഷണത്തിലുണ്ട്‌.  ഏഴ് പേർ ബീച്ച്, മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലാണ്‌.   ഇതു വരെയുള്ള  പരിശോധനഫലങ്ങളെല്ലാം നെഗറ്റീവ് ആണ്. 92 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 85 ഫലങ്ങൾ ലഭിച്ചു. ഏഴ് ഫലം വരാനുണ്ട്.
താലൂക്ക് ആശുപത്രികളിലും  ഐസൊലേഷൻ വാർഡുകൾ ഏർപ്പെടുത്തിയതായി  കലക്ടർ  സാംബശിവ റാവു പറഞ്ഞു. വടകര, കൊയിലാണ്ടി ആശുപത്രികളിലാണ് വാർഡുകൾ സജ്ജമാക്കിയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ്‌ ഡെസ്കിൽ  സക്രീനിങ് ഏർപ്പെടുത്തി.ഡിഎംഒ ഡോ. വി ജയശ്രീയും  പങ്കെടുത്തു.
ബിവറേജസിന് മുന്നിൽ അസാധാരണ ക്യൂ ഇല്ല-
ബിവറേജസുകൾക്ക് മുന്നിൽ അമിതമായ ക്യൂ ഇല്ലെന്നും തിരക്ക് കുറയ്‌ക്കാൻ ഔട്ട് ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി ടി പി രാമകൃഷ്ണൻ. കോവിഡ് ഭീഷണി സാഹചര്യത്തിൽ ഔട്‌ലറ്റുകൾ അടച്ചുപൂേട്ടണ്ട സാഹചര്യമില്ലെന്നും   മന്ത്രി പറഞ്ഞു.    ബാറുകളിലെ തിരക്ക് നിയന്ത്രിക്കേണ്ടതുണ്ടെങ്കിൽ അത് പരിശോധിച്ച് തീരുമാനമെടുക്കും.
Comments

COMMENTS

error: Content is protected !!