CALICUTDISTRICT NEWS
ആരോഗ്യകേരളത്തിനായി കൈകോർക്കാം -രമ്യാ ഹരിദാസ്
കോഴിക്കോട്: നല്ല ആരോഗ്യകേരളത്തിനുവേണ്ടി എല്ലാവർക്കും കൈകോർക്കാമെന്ന് രമ്യാ ഹരിദാസ് എം.പി. ഐ.എം.എ. വനിതാവിഭാഗം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പാവപ്പെട്ടവർക്ക് സേവനം ചെയ്യുന്നവരാണ് ഡോക്ടർമാർ. സ്വന്തം കുടുംബാംഗങ്ങളെ പരിചരിക്കുന്നതുപോലെ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരുടെ സേവനം അഭിനന്ദനാർഹമാണ്. പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ആരോഗ്യവിഭാഗത്തിൽ അംഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രമ്യ പറഞ്ഞു.
കോഴിക്കോട് ഐ.എം.എ ഹാളിൽ നടന്ന സമ്മേളനത്തിൽ ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ അധ്യക്ഷനായി. ചടങ്ങിൽ മാതൃഭൂമി ഷീ ന്യൂസ് പുരസ്‌കാരജേതാവ് കുംഭാമ്മ, ഡോ. ഷീല നൂൺ, ഡോ. പി.എൻ. അജിത, ഡോ. ആർ. ചാന്ദിനി എന്നിവരെ ആദരിച്ചു.
ഡോ. വിജയറാം പി. രാജേന്ദ്രൻ, ഡോ. പി.എൻ. മിനി, ഡോ. മിനി എൻ. വാരിയർ, ഡോ. കൊച്ചു എസ്. മാണി, ഡോ. കവിത രവി, ഡോ. ധന്യ പ്രദീപ്, ഡോ. എൻ. സുൽഫി, ഡോ. ഒ.കെ. ബാലനാരായണൻ, ഡോ. കെ. സന്ധ്യ കുറുപ്പ് എന്നിവർ സംസാരിച്ചു. ഡോക്ടർമാരുടെ തൊഴിൽപരമായ മികവ് എന്ന വിഷയത്തിൽ ചർച്ച നടത്തി.
Comments