സംസ്ഥാന സ്കൂൾ കലോൽസവ ഭക്ഷണക്കമ്മറ്റിക്ക് വേണ്ടി തയ്യാറാക്കിയ ഔദ്യോഗികഗാനം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു

 


കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവ ഭക്ഷണക്കമ്മറ്റിക്ക് വേണ്ടി തയ്യാറാക്കിയ ഔദ്യോഗികഗാനം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു. പന്തിപ്പാട്ട് വീഡിയോ ആൽബം കോഴിക്കോട് ടീച്ചേഴ്സ് തിയേറ്റർ ഗ്രൂപ്പിന് വേണ്ടി തയാറാക്കിയ അവതരണ ഗാനം ശിവദാസ് പൊയിൽക്കാവ് രചിച്ച് സന്തോഷ് നിസ്വാർത്ഥ സംഗീതം നൽകി. മിത്തു തിമോത്തിയാണ് ആശയവും സംഘാടനവും. ടി മൺസൂർ എഡിറ്റിംഗും ഷജിത്ത് ക്യാമറയും നിർവ്വഹിച്ചു.

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ കളർ ബോക്സ് തിയറ്റർ ഗ്രൂപ്പ്, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ബട്ടർഫ്ലൈ തിയറ്റർ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളാണ് അഭിനയിച്ചത്‌. വീഡിയോ ഗാനത്തിന്റെ പെൻ ഡ്രൈവ് പ്രകാശനം ഭക്ഷണപ്പന്തലിൽ മന്ത്രി ശിവൻ കുട്ടി മന്ത്രി വീണാ ജോർജിന് നൽകിക്കൊണ്ട് നിർവഹിച്ചു. കൃഷ്ണ ബിജു, നിരഞ്ജന ശശി, അമൃതവർഷിണി, ഇൻസാഫ് അബ്ദുൾ ഹമീദ് എന്നിവരാണ് പാടിയത്.

Comments

COMMENTS

error: Content is protected !!