ANNOUNCEMENTS

ആരോഗ്യവകുപ്പില്‍ കരാര്‍ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ പാലിയേറ്റിവ് കെയര്‍ സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എന്‍, ആര്‍.ബി.എസ്.കെ നഴ്‌സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷല്‍ എജുക്കേറ്റര്‍, ഡെവലപ്പ്‌മെന്റല്‍ തെറാപിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലുമുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.  പ്രായപരിധി 2021 ജൂണ്‍ ഒന്നിന് 40 വയസ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ ഏഴിന് വൈകുന്നേരം 5 മണിക്ക് മുമ്പായി nhmkkdinterview@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.  അപേക്ഷിക്കുമ്പോള്‍ സബ്‌ജെക്ടില്‍ തസ്തികയുടെ പേര് സൂചിപ്പിക്കണം.  യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in  വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button