ആദായ നികുതി അടക്കാൻ പുതിയ വെബ്സൈറ്റ്

ആദായ നികുതിദായകര്‍ക്ക് ഓണ്‍ലൈനിലൂടെ നികുതി അടക്കാന്‍ പുതിയ വെബ്‌സൈറ്റ് അടുത്ത മാസം ഏഴിന് ആരംഭിക്കും. സാധാരണ നികുതി ദായകര്‍ക്കും (ഐ ടി ആര്‍) മറ്റ് നികുതി സംബന്ധിയായ പ്രക്രിയകള്‍ക്കും ഈ പോര്‍ട്ടല്‍ ഉപയോഗിക്കാം. കൂടുതല്‍ എളുപ്പത്തില്‍ നികുതിയൊടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പോര്‍ട്ടല്‍ വിന്യാസം.

http://www.incometaxgov.in എന്നതാണ് പുതിയ വെബ്‌സൈറ്റ്. http://www.incometaxindiaefiling.gov.in എന്നതാണ് നിലവിലെ ഇ ഫയലിംഗ് പോര്‍ട്ടല്‍. പുതിയ വെബ്‌സൈറ്റിന്റെ തയ്യാറെടുപ്പിനും മൈഗ്രേഷനും വേണ്ടി നിലവിലെ വെബ്‌സൈറ്റ് ജൂണ്‍ ഒന്ന് മുതല്‍ പ്രവർത്തിക്കില്ല.

 

Comments

COMMENTS

error: Content is protected !!