LOCAL NEWS
ആരോഗ്യ വകുപ്പിന്റെയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റേയും നേതൃത്വത്തിൽ അനുമോദന സദസ്സ് നടത്തി
കൊയിലാണ്ടി:ആരോഗ്യ വകുപ്പിന്റെയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ മേളയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളേയും,വിവിധ സ്റ്റാളുകൾ സജ്ജീകരിച്ച കെ.എസ്.ഇ.ബി,ഫയർ ആൻറ് റസ്ക്യൂ,മലബാർ മെഡിക്കൽ കോളേജ്,ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ,എസ്സ്.എസ്സ്.മാൾ,മറ്റു സർക്കാർ വകുപ്പുകൾ,സ്ഥാപനങ്ങൾ എന്നിവയെ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.കെ.ജീവാനന്ദൻ അദ്ധ്യക്ഷം വഹിച്ചു.ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. കെ.ടി.എം. കോയ,ഷീബ ശ്രീധരൻ,ഷീബ മലയിൽ,അജ്നാഫ് കാച്ചിയിൽ,സി.പി.ആനന്ദൻ,രമേശ് രവീന്ദ്രൻ,ഷിനോജ് എടക്കര,ലത കെ.ആർ,പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.
Comments