‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മൂടാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മൂടാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. എല്ലാ വീടുകളിലും ഒരു കൃഷിയെങ്കിലും ചെയ്ത് ജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എല്ലാ കുടുംബങ്ങളിലും ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പു വരുത്താൻ സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്. തെങ്ങിന്റെ ഇടവിളകളായി ചേന, ചേമ്പ്, പയർ, ഉഴുന്ന് എന്നിവ കൃഷി ചെയ്യും. വാഴ, നെൽകൃഷി എന്നിവ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പ് നടപ്പാക്കും. കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ, ക്ലബുകൾ, യുവജന കൂട്ടായ്മകൾ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ പറഞ്ഞു.

Comments

COMMENTS

error: Content is protected !!