KOYILANDILOCAL NEWS
ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി
![](https://calicutpost.com/wp-content/uploads/2022/09/IMG-20220926-WA0220.jpg)
കൊയിലാണ്ടി:സമുന്നതനായ കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയും, കറകളഞ്ഞ മതേതര വാദിയുമായ ആര്യാടൻ മുഹമ്മദിന്റെ ദേഹവിയോഗത്തിൽ സർവ്വകക്ഷി യോഗം അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. മികച്ച സാമാജികനും കഴിവുറ്റ ഭരണാധികാരിയുമായ അദ്ദേഹം ഭാരതത്തിന്റെ സാംസ്കാരിക- പാരമ്പര്യത്തെ അഭിമാനത്തോടെ നെഞ്ചേറ്റുകയും ജനാധിപത്യ-മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത നേതാവാണന്നും യോഗം അഭിപ്രായപ്പെട്ടു. നഗരസഭാ പ്രതിപക്ഷ നേതാവ് പി രത്നവല്ലി ടീച്ചർ അദ്ധ്യക്ഷം വഹിച്ചു.
![](https://calicutpost.com/wp-content/uploads/2022/09/03-5-3.jpg)
പി വി സത്യൻ, വി പി ഭാസ്കരൻ, അഡ്വ. എസ് സുനിൽ മോഹൻ, വി പി.ഇബ്രാഹിം കുട്ടി, കെ ടി എം. കോയ, അഡ്വ ടി കെ രാധാകൃഷ്ണൻ, വി ടി സുരേന്ദ്രൻ, റഷീദ് പുളിയഞ്ചേരി, ടി കെ നാരായണൻ, കെ പി വിനോദ് കുമാർ, എൻ മുരളീധരൻ എന്നിവർ സംസാരിച്ചു.
![](https://calicutpost.com/wp-content/uploads/2022/09/shobika-1-5.jpg)
![](https://calicutpost.com/wp-content/uploads/2022/09/WhatsApp-Image-2022-08-24-at-2.42.41-PM-4.jpeg)
Comments