CRIME
ആലപ്പുഴയില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു; മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍
ആലപ്പുഴ കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡില്‍ കാറിന് തീ പിടിച്ച് യുവാവ് മരിച്ചു. എടത്വ സ്വദേശി ജെയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹവും കാറും പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. നാട്ടുകാരാണ് കാര്‍ കത്തുന്ന വിവരം പൊലീസ്, അഗ്‌നിശമന സേനകളെ അറിയിച്ചത്. തീ പൂര്‍ണമായും അണച്ചപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
കാറിനു തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരൂ.
Comments