ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി നാട്ടുകാരൻ തന്നെയെന്നു പൊലീസ്
ആലുവ ചാത്തൻ പുറത്ത് അതിഥി തൊഴിലാളിയുടെ മകളായ ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗത്തും പരിക്കുണ്ട്.
ചുവന്ന ഷർട്ട് ധരിച്ച പ്രതി, കൃത്യം നടത്തിയ ശേഷം ആലുവ തോട്ടുമുഖം ഭാഗത്ത് പുലർച്ചെയുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ കണ്ടെത്താൻ വൻ പൊലീസ് സംഘം പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്. സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ ഒരു സംഘം പൊലീസിനെ ആശുപത്രി പരിസരത്തും വിന്യസിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 2.30 തോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു.
ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകൾ പീഡനത്തിനു ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു എന്നാണ് നിഗമനം. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു.