മോഷണത്തിനിടെ പിടിയിൽ

കൊയിലാണ്ടി: മോഷണത്തിനിടെ മോഷ്ടാവ് പിടിയിലായി. തലശ്ശേരി അണിയാം കൊല്ലം സിദ്ധിഖ് (57) ആണ് പിടിയിലായത്. കൊല്ലം വിയ്യൂര്‍ വില്ലേജ് ഓഫീസില്‍ കളവ് നടത്തിയ ശേഷം ഷോപ്പില്‍ കയറി മോഷണം നടത്തുന്നതിനിടെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി പോലീസ് കൊല്ലത്തു വെച്ച് പിടികൂടുകയായിരുന്നു. കൊയിലാണ്ടി സി.ഐ. കെ.ഉണ്ണികൃഷ്ണന്‍ എസ്.ഐ.സി.കെ.രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, വിജു വാണിയംകുളം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്സ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഇന്നു കോടതിയില്‍ ഹാജരാക്കും. മോഷ്ടിച്ച സാധനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!