CRIME
ആലുവയില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
ആലുവ: എറണാകുളം ആലുവയില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്.
ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹം മെഡിക്കല്‍ ലീവില്‍ ആയിരുന്നു. അതേസമയം ജോലിയുടെ ഭാഗമായി ബാബുവിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം എട്ടാം തിയതി ആലുവ ചെങ്ങമനാട് പോലിസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. പോലിസ് സ്റ്റേഷനിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു പൗലോസ് ജോണ്‍ തൂങ്ങി മരിച്ചത്.വാഴക്കുളം ചെമ്പറക്കി സ്വദേശിയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം രാത്രി പൗലോസ് ജോണ്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായും അധിക ഡ്യൂട്ടി ഉള്ളതിനാല്‍ വീട്ടിലേക്ക് വരുന്നില്ലെന്ന് അറിയിച്ചെന്നും അന്ന് കുടുംബം പ്രതികരിച്ചിരുന്നു. കുടുംബ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.
Comments