10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക്  ആറു വർഷം കഠിന തടവും  മൂന്നുലക്ഷത്തി അൻപതിനായിരം രൂപ പിഴയും

കൊയിലാണ്ടി: 10 വയസ്സുകാരി ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക്  ആറു വർഷം കഠിന തടവും  മൂന്നുലക്ഷത്തി അൻപതിനായിരം രൂപ പിഴയും.നന്തി കടലൂർ സ്വദേശി മഠത്തിൽ ബഷീർ(61)  നാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
 
2019 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്  പ്രതി നടത്തുന്ന കടയിൽ സാധനം വാങ്ങാൻ ചെന്ന ബാലികയെ കടയുടെ അകത്തു വിളിച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, വീട്ടിൽ എത്തിയ ബാലിക വിവരം അമ്മയോട് പറയുകയും വീട്ടുകാർ പരാതിപ്പെടുകയും ചെയ്തു.
കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്‌പെക്ടർ കെ കെ രാജേഷ്കുമാർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
Comments
error: Content is protected !!