KERALAUncategorized
ആശുപത്രികളിൽ ഒപി സേവനം വൈകുന്നേരം ആറ് വരെ ആക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി
ആശുപത്രികളിൽ ഒപി സേവനം വൈകുന്നേരം ആറ് വരെ ആക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. മൂന്ന് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം ആറ് വരെ ആർദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിനാണ് മന്ത്രി നിർദേശം നൽകിയത്.
ഇത്തരത്തിൽ പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശം നൽകി. സീനിയർ മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലാണ് മന്ത്രി നിർദേശം നൽകിയത്.
Comments