ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭ അംഗീകാരം നൽകി

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിനാണ് കാബിനറ്റ് അംഗീകാരം നൽകിയത്.

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. ഓർഡിനൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതിയായിത്തന്നെ മാറ്റം കൊണ്ടു വരും. ഡോക്ടർമാരുടെ ചിരകാല ആവശ്യമായിരുന്ന ഓർഡനൻസ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നിയമഭേതഗതിയ്ക്ക് വേഗം കൂടിയതും ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതും. മെഡിക്കല്‍,പാരമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം പഠന സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഭേതഗതി.

Comments
error: Content is protected !!