ആഹ്ളാദ പ്രകടനത്തിനിടെ സ്ഫോടനം ;പോലീസ് വിശദമായി അന്വേഷിക്കുന്നു

വടകര: ഓർക്കാട്ടേരിയിൽ ആഹ്ളാദ പ്രകടനത്തിനിടെ  സ്ഫോടനത്തിൽ ബിജെപി പ്രവർത്തകന് പരിക്കേറ്റ സംഭവത്തിൽ, ബോംബ് സ്ക്കോഡും ഡോഗ് സ്കോഡും പരിശോധന നടത്തി. ഓർക്കാട്ടേരി മണപ്പുറത്ത് ഇന്നലെയാണ് സംഭവം നടന്നത്. പുളിയുള്ളതിൽ പ്രവീൺ എന്നയാൾക്കാണ് പരിക്കേറ്റത്. കൈപ്പത്തി തകർന്ന ഇയാൾ കോഴിക്കോട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റത് പടക്കം പൊട്ടിയാണെന്നാണ് പോലീസ് കരുതുന്നത്. സ്ഥലത്ത് നിന്നും ഓലപ്പടക്കങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. വടകര ഡി വൈ എസ് പി അബ്ദുൾ ഷരീഫ്, എടച്ചേരി സി ഐ ജോഷി ജോസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യോളിയിൽ നിന്നെത്തിയ ബോംബ് സ്കോഡ് , ഡോഗ് സ്കോഡ് എന്നിവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വടകര ചെരണ്ടത്തൂരിലും ഇതേ പോലൊരു സംഭവത്തിൽ ബി.ജെ.പി പ്രവർത്തകന് കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. പടക്കം തിരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിന് ഉപയോഗിച്ചതാണോ എന്ന് പോലിസ് വിശദമായി പരിശോധിച്ച് വരുന്നു.

Comments

COMMENTS

error: Content is protected !!