LOCAL NEWS

ആർ കെ വേണുനായർ- ശ്രീമതി  അമ്മ  എൻഡോവ്മെന്റ് വിതരണം ചെയ്തു

കൊയിലാണ്ടി ഗവണ്മെന്റ് വോക്കഷണൽ ഹയർ സെക്കന്ററി സ്കൂളിലെ  പൂർവ വിദ്യാർത്ഥിയും, പൂർവ വിദ്യാർത്ഥി ഫെഡറേഷൻ പ്രഥമ പ്രസിഡന്റുമായിരുന്ന അഡ്വ .  ആർ കെ വേണു നായരുടെയും ഭാര്യ ശ്രീമതി അമ്മയുടെയും പേരിൽ കുടുംബാംഗങ്ങൾ  ഏർപ്പെടുത്തിയ   എൻഡോവ്മെന്റ്  എസ് .എസ്. എൽ .സി പ്രതിഭ പുരസ്‌കാരം  വിതരണം ചെയ്തു . നഗര സഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ്  വി . ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു .
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ  പേഴ്സൺ നിജില പറവക്കൊടി മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ  , ഹെയർ സെക്കണ്ടറി പ്രിൻസിപ്പാൾ പി.വത്സല, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽപ്രധാനധ്യാപിക എം.പി. നിഷ., ഒ. .എസ് . എഫ് . സെക്രട്ടറി എൻ .വി വത്സൻ മാസ്റ്റർ  , ആതിര സദാനന്ദൻ , ആരതി ഗോപകുമാർ , സ്റ്റാഫ് സെക്രട്ടറി കെ. പ്രദീപ്  , എസ്.ആർ. ജി. കൺവീനർ സി.സുരേഷ് ,സുധീർ കൊ രയ ങ്ങാട്. എൻ.കെ.വിജയൻ ,സംസാരിച്ചു. 
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button