ആൽഫാ സെറീനും നിലംപൊത്തി

എച്ച്ടുഒക്ക് ശേഷം ആൽഫാ സെറീനും നിലംപൊത്തി. കെട്ടിടത്തിന്റെ രണ്ട് ടവറുകളും തകർന്നു വീണു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ടവറുകളും തകർന്നത്. എച്ച്ടുഒ തകർത്തതിന്റെ പൊടിപടലങ്ങൾ അടങ്ങിയ ശേഷമാണ് ആൽഫാ സെറീൻ തകർത്തത്. സെക്കന്റുകൾ കൊണ്ട് കെട്ടിട സമുച്ചയങ്ങൾ കോൺക്രീറ്റ് കൂനയായി മാറി. പരിസരത്തെ കെട്ടിടങ്ങളെല്ലാം സുരക്ഷിതമാണ്. സ്‌ഫോടനം നടന്നത് 11.44നായിരുന്നു. ഇതോടെ ഇന്നത്തെ സ്‌ഫോടനങ്ങൾ പൂർത്തിയാക്കി.

എച്ച്ടുഒ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലേക്ക് വീണു. സ്‌ഫോടനം വിജയകരമെന്ന് എഡിഫൈസ് അധികൃതർ വ്യക്തമാക്കി. വലിയ ആൾകൂട്ടം സ്‌ഫോടനം കാണാൻ എത്തിയിരുന്നു.

 

എച്ച്ടുഒയുടെ 19 നിലയുള്ള കെട്ടിടമാണ് നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ചത്. നിലവിൽ പൊടി പടലങ്ങൾ നിറഞ്ഞ അവസ്ഥയിലാണ് പരിസര പ്രദേശം. ആദ്യ സൈറൺ 10.32നും രണ്ടാമത്തെ സൈറൺ 10.55നും, മൂന്നാമത്തേത് 10.59നുമാണ് നൽകിയത്. സൈറൺ അവസാനിച്ച് നിമിഷങ്ങൾക്കകം ഫൽറ്റ് നിലംപതിക്കുകയായിരു
Comments

COMMENTS

error: Content is protected !!