കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ഗ്രാമ ജ്യോതി പദ്ധതിക്കായി 1 കോടി 14 ലക്ഷം

കൊയിലാണ്ടി: മണ്ഡലത്തിലെ 2 നഗരസഭകളിലും 4 ഗ്രാമപഞ്ചായത്തുകളിലുമായി ഗ്രാമ ജ്യോതി പദ്ധതിക്കായി കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 14 ലക്ഷം രൂപ അനുവദിച്ചു.  പദ്ധതിയുടെ ഭാഗമായി പ്രധാനപ്പെട്ട ഗ്രാമ നഗര കേന്ദ്രങ്ങളിൽ  57 മിനിമാസ്റ്റ് ലൈറ്റുകളും 5 ഹൈമാസ്റ്റ് ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്.  എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എഞ്ചിനീയറുടെ മേൽ നോട്ടത്തിൽ നന്തി കെൽട്രോൺ യൂണിറ്റിനാണ് നിർമ്മാണച്ചുമതല നൽകിയിരിക്കുന്നത്.  പദ്ധതിയുടെ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി കഴിഞ്ഞു.  എസ്റ്റിമേറ്റിനൊപ്പം സമർപ്പിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി തീരുമാനം ലഭ്യമാക്കാനായി നഗരസഭകൾക്കും ഗ്രാമ  പഞ്ചായത്തുകൾക്കും കത്ത് നൽകിയതായി എം.എൽ.എ പറഞ്ഞു.  ഏപ്രിൽ അവസാന വാരത്തോടെ പദ്ധതി പൂർത്തീകരിക്കാനാവുമെന്നാണ് കരുതുന്നത്.
Comments

COMMENTS

error: Content is protected !!