ഇംഗ്ലീഷ് ഗ്രാജുവേറ്റ് അസോസിയേഷൻറെ ഈസി ഇംഗ്ലീഷ് പരിപാടിക്ക് തുടക്കമായി

വടകര: ഇംഗ്ലീഷ് ഗ്രാജുവേറ്റ് അസോസിയേഷൻറെ ഈസി ഇംഗ്ലീഷ് പരിപാടിക്ക് തുടക്കമായി. ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഇംഗ്ലീഷ് എളുപ്പമാക്കി കൊടുക്കുന്ന പദ്ധതിയാണ് ഇത്. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുകയും പരമാവധി വിദ്യാർത്ഥികൾക്ക് എ പ്ലസ് നേടിക്കൊടുക്കുകയും ആണ് ലക്ഷ്യം. പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂളുകൾ കേന്ദ്രീകരിച്ചും എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപജില്ലാതലത്തിലും പരിശീലനങ്ങൾ നൽകും. ഇതിനായി അധ്യാപക സംഘം രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ സംഘടനയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാത്രി 8 മണി മുതൽ 9 മണി വരെ ഓൺ കോൾ സപ്പോർട്ടും നൽകും. വിശദവിവരങ്ങൾക്ക് ഫോൺ: 9447262801.

ഈസി ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ വടകര നഗരസഭ ഉപാധ്യക്ഷ കെ കെ വനജ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. വി ടി കെ മുഹമ്മദ് സലീം, അനീസ് മുഹമ്മദ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് എ കെ സുരേഷ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ബെല്ല, സപ്ന നമ്പ്യാർ, പി എ നൗഷാദ്, കെ കൃപ, സിസ്റ്റർ റനിൽഡ, എം എ അന്നപൂർണ്ണ, രാഗനന്ദ അജയ് തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!