KERALA

ഇടുക്കിയിൽ വീണ്ടും നിശാ പാർടി:60 പേർ പിടിയിൽ; ലഹരി മരുന്നും പിടിച്ചു

ഇടുക്കി> ഇടുക്കി വാഗമണ്ണില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയിൽനിന്ന്‌ 60 പേർ പടിയിൽ പാർടി സംഘടിപ്പിച്ച 9 പേരും പിടിയിലായിട്ടുണ്ട്‌. ഞായാറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരവും പിടിച്ചെടുത്തു. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ്‌ നിശാപാര്‍ട്ടി നടന്നത്.

വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ് പി അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന്‌ റിസോര്‍ട്ട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പാർടിക്കിടെ പോലീസും നര്‍ക്കോട്ടിക് സംഘവും റെയ്ഡ് നടത്തുകയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലുടെ വിവരങ്ങള്‍ കൈമാറിയാണ്‌ പാര്‍ട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം പേര്‍ ആണ് പാര്‍ട്ടിക്ക് എത്തിയത്ഇവരില്‍ 25 പേര്‍ സ്ത്രീകളാണ്.ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് റിസോർട്ട്‌. പിറന്നാൾ പാർടിക്കാണ്‌ റിസോർട്ട്‌ ബുക്ക്‌ ചെയ്‌തിരുന്നതെന്ന്‌ ഷാജി കുറ്റാക്കാട്‌ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button