LOCAL NEWS
കെ റെയിൽ കേരളത്തെ തകർക്കും; സർക്കാർ പിന്തിരിയണം; പെൻഷൻ കാർ
പേരാമ്പ്ര: കേരളത്തിൻ്റെ സാമ്പത്തിക പാരിസ്ഥിതിക മേഖലകള തകർക്കുന്ന കെ – റയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ) പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പട്ടു. പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതിൽ യോഗം പ്രതിഷേധിച്ചു.
യോഗം കെ സി ഗോപാലൻ ഉദ്ഘാടനം ചെയ്തു. വി കെ രമേശൻ അധ്യക്ഷനായിരുന്നു. ഒ എം രാജൻ, കെ പി രാധാകൃഷ്ണൻ,
കെ എം ശ്രീനിവാസൻ, കെ കെ ഗംഗാധരൻ, വി പി പ്രസാദ്, ഇ ദിവാകരൻ സംസാരിച്ചു.
Comments