Uncategorized

ഇതര സംസ്ഥാന കുട്ടികളെ മലയാള ഭാഷയിലേക്ക് അവരുടെ ഭാഷയിലൂടെ ആകർഷിക്കാൻ അധിവാസം പദ്ധതി

ഇതര സംസ്ഥാന കുട്ടികളെ മലയാള ഭാഷയിലേക്ക് അവരുടെ ഭാഷയിലൂടെ ആകർഷിക്കാൻ അധിവാസം പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റ് (District Institute of Education and Training).

മലയാളത്തിൽ പഠിപ്പിക്കുന്ന പാഠം ഇതര സംസ്ഥാന കുട്ടികൾക്ക് മനസിലാകാൻ അവരുടെ മാതൃഭാഷയിൽ വിശദീകരിച്ച് നൽകുമ്പോൾ അവർക്ക് പഠനം കൂടുതൽ ആസ്വാദ്യകരമാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അധ്യാപകർക്ക് പരിശീലനം നൽകുന്ന അധിവാസം പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ പ്രീപ്രൈമറി, 1, 2 ക്ലാസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടത്തിൽ പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ളാസുകളിലാണ് അധിവാസ ശൈലിയിൽ പഠിപ്പിക്കുക. പ്രീപ്രൈമറിയിൽ മാതൃഭാഷയിൽ തന്നെ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണമെന്നുള്ളതു കൊണ്ടാണ് ആദ്യഘട്ടത്തിൽ ഉയർന്ന ക്ളാസുകളെ ഒഴിവാക്കിയിരിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button