KERALA

ഇതര സംസ്ഥാന വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി മുതൽ നികുതി ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

ഇതര സംസ്ഥാന വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി മുതൽ നികുതി ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മലയാളികളിൽ ചിലർ നികുതി കുറവുള്ള സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടിക്കുന്നുണ്ട്. അത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് വാഹനീയം പരാതി പരിഹാര അദാലത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ മാറുന്നതോടെ പുനരാരംഭിക്കാനാവും. ആറ് മാസത്തിനുള്ളിൽ പുതിയ ഇലക്ട്രിക്, ഡീസൽ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങും. ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകളുടെ യൂണിഫോം കളർ കോഡ് സംബന്ധിച്ച് പരിശോധനകൾ തുടരും. വ്യത്യസ്തമായ നിറത്തിൽ ഓടുന്ന ബസുകളെ റോഡിലിറങ്ങാൻ അനുവദിക്കില്ല. ഈ ബസുകൾ പിടിച്ചടുത്ത് നടപടി സ്വീകരിക്കും.

ഇലക്ട്രിക് വാഹനങ്ങൾക്ക് സംസ്ഥാനത്ത് കൂടുതൽ ചാർജിങ് സ്റ്റേഷൻ അനുവദിക്കും. മോട്ടോർ വാഹന വകുപ്പിൽ ഭൂരിഭാഗം സേവനങ്ങളും ഓൺലൈനായി കഴിഞ്ഞുവെന്നും പൊതുജനങ്ങൾ ഈ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button