KERALAMAIN HEADLINES
ഇനി മുതൽ കെഎസ്ആർടിസി ബസ് സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ
ഇനി മുതൽ കെഎസ്ആർടിസി ബസ് സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ അറിയാം. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ടാബിലാണ് ബസ് ഉണ്ടോ എന്ന് അറിയാൻ സാധിക്കുക. നമ്മൾ നിൽക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും നൽകിയാൽ ബസ് സർവീസിനെ കുറിച്ചുള്ള വിവരം അറിയാൻ സാധിക്കും.
സിറ്റി സർക്കുലർ സർവീസുകളുടെ വിവരമാണ് ആദ്യം ഉൾപ്പെടുത്തുക. ഇതിന് ശേഷം ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരം രേഖപ്പെടുത്തും. തുടർന്ന് ഘട്ടം ഘട്ടമായി മുഴുവൻ കെഎസ്ആർടിസി ബസുകളുടേയും വിവരങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാൻ സാധിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളിൽ ജിപിഎസ് പ്രവർത്തനസജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പിൽ അറിയാൻ സാധിക്കും.
Comments