കർഷക തൊഴിലാളി പ്രഥമ കേരള പുരസ്കാരം വി എസിന് വേണ്ടി മകൻ അരുൺകുമാർ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി

തിരുവനന്തപുരം: കർഷക തൊഴിലാളി പ്രഥമ കേരള പുരസ്കാരം വി എസിന് വേണ്ടി മകൻ അരുൺകുമാർ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചടങ്ങിൽ സംബന്ധിക്കാൻ കഴിയാതിരുന്നതിനാലാണ് അരുൺകുമാർ അവാർഡ് ഏറ്റുവാങ്ങിയത്.

കേരള കർഷക തൊഴിലാളി യൂണിയന്റെ (കെഎസ്കെടിയു) മുഖമാസികയായ ‘കർഷക തൊഴിലാളി’ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരം (ഒരു ലക്ഷം രൂപ) മാസികയുടെ ആദ്യ ചീഫ് എഡിറ്റർ കൂടിയായ വി എസ് അച്യുതാനന്ദന് സമർപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്വജീവിതം തന്നെ മാറ്റി വച്ച വിഎസിന്റെ കൈകളിൽ പ്രഥമ കേരള പുരസ്കാരം എത്തിച്ചേരുന്നതിൽ ഔചിത്യ ഭംഗിയുണ്ട്. പല മേഖലകളിലായി പ്രവർത്തിച്ചതിലൂടെ വിഎസ് നൽകിയ സംഭാവനകളുടെ ഫലമാണ് ഇന്നു കാണുന്ന ആധുനിക കേരളം. കർഷക തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ നേരിട്ട് കണ്ട് കുട്ടനാട്ടിൽ ഉൾപ്പെടെ ഒട്ടേറെ സമരങ്ങൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ വിഎസ് ഈ അവാർഡിന് അർഹനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments
error: Content is protected !!