Uncategorized
ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ് പുരസ്കാരം
ലണ്ടന്‍: ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ് പുരസ്‌കാരം. ഗീതാഞ്ജലി എഴുതിയ ‘രേത്ത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Tomb of Sand ആണ് 2022ലെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരം നേടിയത്. ഇതാദ്യമായാണ് ഒരു ഹിന്ദി രചനയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഡൈസി റോക്ക്‌വെല്‍ ആണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്.
1947ലെ ഇന്ത്യ-പാകിസ്താന്‍ വിഭജന കാലത്തെ ദുരന്ത സ്മരണകളുമായി കഴിയുന്ന 80കാരിയായ ഒരു വിധവയുടെ ജീവിതം പറയുന്ന പുസ്തകമാണ് രേത്ത് സമാധി. പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വയോധികയുടെ ജീവിതമാണ് നോവലില്‍ അനാവൃതമാകുന്നത്.
Comments