ഇന്നുമുതൽ പ്ലാസ്‌റ്റിക്കില്ല നോ പ്ലാസ്റ്റിക് ; പ്ലാസ്റ്റിക് നിരോധന ഉത്തരവ്‌ പുതുവർഷ ദിനം

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ്‌ ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ. നിരോധിച്ച പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും നിയമവിരുദ്ധമാകും. വ്യക്തികൾ, കമ്പനികൾ, കച്ചവടക്കാരുടേതടക്കമുള്ള സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവർക്കെല്ലാം നിരോധനം ബാധകമാണ്‌.

 

10,000 രൂപ പിഴ
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിട വിൽപ്പനക്കാർ എന്നിവർക്ക് 10,000 രൂപ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിച്ചാൽ 25,000 രൂപയാണ് പിഴ. തുടർന്നും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴയീടാക്കാം. സ്ഥാപനത്തിന്റെ പ്രവർത്തനാനുമതിയും റദ്ദാക്കാം.
സ്‌റ്റേ ചെയ്യാനാകില്ല: ഹൈക്കോടതി
പ്ലാസ്റ്റിക് നിരോധന ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ബുധനാഴ്‌ച മുതൽ നിലവിൽവരുന്ന നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മലയാളി നോൺ വോവൺ ബാഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഇടപെടില്ലെന്ന്‌ ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി.
ഒറ്റത്തവണ ഉപയോഗത്തിനുള്ള നോൺ വോവൺ ബാഗുകൾ അടക്കമുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ച്‌ ഡിസംബർ 17നാണ് സർക്കാർ ഉത്തരവിട്ടത്. ഇത്‌  പ്ലാസ്റ്റിക് ഉൽപ്പന്നം തന്നെയാണെന്ന സർക്കാർ വാദം കണക്കിലെടുത്താണ് കോടതി നടപടി.
പ്ലാസ്റ്റിക് നിരോധം കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതാണന്നും ചട്ടങ്ങൾ ഉണ്ടാക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചു. ഇത്‌ കണക്കിലെടുത്ത്‌ പ്ലാസ്റ്റിക് നിരോധവുമായി ബന്ധപ്പെട്ട് മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാനായി മാറ്റി.
ഒഴിവാക്കിയത്‌
●മുൻകുട്ടി അളന്നുവച്ച ധാന്യങ്ങൾ, പയർവർ​ഗങ്ങൾ, പഞ്ചസാര എന്നിവ സൂക്ഷിക്കാൻ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ
●മത്സ്യം, ഇറച്ചി, ധാന്യങ്ങൾ എന്നിവ തൂക്കം നിർണയിച്ചശേഷം വിൽപ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക്
●കവർബ്രാൻഡ് ചെയ്ത ഉൽപ്പന്നങ്ങളുടെ പാക്കറ്റ്, ബ്രാൻഡഡ് ജ്യൂസ് പാക്കറ്റ് (കൈകാര്യച്ചെലവ് മുൻകൂറായി സർക്കാരിന് നൽകണം),
●കയറുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ
●ആരോ​ഗ്യപരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കൾ
●കംപോസ്റ്റബിൾ വിഭാ​ഗത്തിൽപ്പെടുന്ന പ്ലാസ്റ്റിക്
 നിരോധിച്ചവ
●ക്യാരി ബാഗ് (ഏതു കനത്തിലുള്ളതും)
●ടേബിൾമാറ്റ്

●തെർമോക്കോൾ/ സ്റ്റൈറോഫോം പ്ലേറ്റ്‌, കപ്പ്‌, അലങ്കാര വസ്തുക്കൾ

●പ്ലാസ്റ്റിക് കപ്പ്‌, പ്ലേറ്റ്, കപ്പ്, സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷ്, സ്റ്റിറർ (കപ്പുകളിൽ ടമ്പ്‌ളറും ഉൾപ്പെടും)
●പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ, ബാഗ്‌
●പ്ലാസ്റ്റിക് വൂവൺ ബാഗ്‌
●പ്ലാസ്റ്റിക് പതാക
●പ്ലാസ്റ്റിക് തോരണം
●പ്ലാസ്റ്റിക് വാട്ടർ പൗച്ച്
●ബ്രാൻഡഡ്‌ അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
●500 മില്ലിക്കു താഴെയുള്ള കുടിവെള്ളക്കുപ്പി
●ഗാർബേജ് ബാഗ്
●പിവിസി ഫ്ലക്സ് സാധനങ്ങൾ
●വിൽപ്പന കേന്ദ്രങ്ങളിൽ പഴങ്ങളും പച്ചക്കറികളും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പായ്ക്കറ്റ്
Comments

COMMENTS

error: Content is protected !!