MAIN HEADLINES

ഇന്ന് (ജൂൺ 5) ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം. 50 വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്. ‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യൻ’ എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇത്തവണ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റാണ് പരിസ്ഥിതി ദിനത്തിന്റെ ആതിഥേയർ. 2014 മുതൽ പൂർണമായും പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം കൂടിയാണ് കോട്ട് ഡിവോർ. നെതർലൻഡ്സ് എന്ന രാജ്യത്തിന്റെ കൂടി സഹകരണം ഇക്കൊല്ലമുണ്ടാകും.

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) നേതൃത്വത്തിലാണ് എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1973 ജൂൺ അഞ്ചിനാണ് ഈ ദിനം ആദ്യമായി ആഘോഷിക്കപ്പെടുന്നത്. ലോകത്തെ ആകെ വരിഞ്ഞുമുറുകുന്ന പ്ലാസ്റ്റിക്കിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.

ലോകമൊട്ടാകെ പ്രതിവർഷം 40 കോടി ടൺ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 1.9 കോടി മുതൽ 2.3 കോടി ടൺ പ്ലാസ്റ്റിക്കുകൾ ജലാശയം, നദികൾ, സമുദ്രം എന്നിവിടങ്ങളിൽ ചെന്നടിയുന്നു. പ്ലാസ്റ്റിക്കിൽ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർത്ഥങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകൾ പരിസ്ഥിതിക്ക് മാത്രമല്ല, മനുഷ്യന് കൂടി ഭീഷണിയാണ്. അമ്മിഞ്ഞപ്പാലിൽ പോലും ഈ പ്ലാസ്റ്റിക് ശകലങ്ങൾ കണ്ടെത്തിയിട്ടുണ്ട്

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button