ഇന്ന് പൂജവെയ്പ്പ്

 

കൊയിലാണ്ടി: നവരാത്രി ആഘോഷളോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ ഇന്ന് പണിയായുധങ്ങളും, പുസ്തകങ്ങളും ദുര്‍ഗയെ സ്മരിച്ച് പൂജയ്ക്ക് വെക്കും. സാധാരണയായി അഷ്ടമി ദിനത്തിലാണ് പൂജവെയ്‌പ്പെങ്കിലും സപ്തമി രാവിലെ 9.15 ന്‌
കഴിയും. പിന്നീട് അഷ്ടമിയാണ് അതിനാല്‍ ഇന്ന് വൈകീട്ട് പൂജവെയ്ക്കും.ചൊവ്വാഴ്ച്ച രാവിലെ 8 നും. 8.50നു മാണ് പൂജയെടുപ്പും വിദ്യാരംഭവും. ക്ഷേത്രങ്ങളിലും, കലാ സ്ഥാപനങ്ങളിലും, പൂജവെയ്പ്പ് ചടങ്ങുകള്‍ നടക്കും.കൊല്ലം പിഷാരികാവ് ക്ഷേത്രം’ കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രം, പൊയില്‍ക്കാവ് ദുര്‍ഗാക്ഷേത്രം, മനയടത്ത് പറമ്പില്‍ ക്ഷേത്രം, പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കലാ സ്ഥാപനങ്ങളായ കൊരയ ങ്ങാട് കലാക്ഷേത്രം, പൂക്കാട് കലാലയം, മലരി കലാമന്ദിരം, തുടങ്ങിയ സ്ഥാപനങ്ങളില്‍ പുതിയ ബാച്ചിലെക്കുള്ള പ്രവേശനോല്‍സവത്തിനു വിജയദശമി നാളില്‍ തുടക്കമാവും.

Comments

COMMENTS

error: Content is protected !!