CALICUTDISTRICT NEWS
സംസ്ഥാനത്ത് പച്ചക്കറികൾകും പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചുയരുന്നു.
കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്തവിപണിയിൽ ഒരു കിലോ ബീൻസിന് 90 രൂപയും തക്കാളി 80 രൂപയും വരെ വില ഉയർന്നു. ചില്ലറ വിപണിയിൽ ബീൻസിന് 100, തക്കാളി 90, മുരിങ്ങാക്കായ് 95 എന്നിങ്ങനെയാണ് വില. പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുയർന്നു. അഞ്ചു രൂപമുതല്‍ നാല്‍പതു രൂപവരെയാണ് വിവിധ ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുളളില്‍ വില ഉയര്‍ന്നത്. അരിക്ക് എട്ടുരൂപവരെയും കടുകിന് 30 രൂപയും ഉപ്പിന് അഞ്ച് രൂപയും വില കൂടി.
Comments