കണ്ണൂരിൽ ചെക്ക് പോസ്റ്റിൽ നിന്ന് നൂറ് വെടിയുണ്ടകൾ പിടികൂടി

കണ്ണൂരിൽ ചെക്ക് പോസ്റ്റിൽ നിന്ന് നൂറ് വെടിയുണ്ടകൾ പിടികൂടി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നാണ് വെടിയുണ്ടകൾ പിടികൂടിയത്. കർണാടക ട്രാൻസ്പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിലാണ് നൂറ് വെടിയുണ്ടകൾ കണ്ടെടുത്തത്. പിടിച്ചെടുത്ത വെടിയുണ്ടകൾ തുടർ നടപടികൾക്കായി ഇരിട്ടി പൊലീസിന് കൈമാറി.

 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്ത് പാക്കറ്റുകളിലായാണ് തിരകൾ സൂക്ഷിച്ചിരുന്നത്. വന്യ ജീവികളെ വേട്ടയാടുന്നതിനായി നാടൻ തോക്കിൽ ഉപയോ​ഗിക്കുന്ന തിരകളാണ് പിടിച്ചെടുത്തവ. പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തിരകൾ കണ്ടെത്തിയത്.

Comments

COMMENTS

error: Content is protected !!