ഇന്‍സുലിന്‍ പമ്പും പേസ് മേക്കറും വരെ ഹാക്കിങ് ഭീഷണിയില്‍: ജാഗ്രതാ മുന്നറിയിപ്പ്

 

കൊല്ലം ∙ രാജ്യത്തു മെഡിക്കൽ ഉപകരണങ്ങൾക്കു നേരെയും ഹാക്കിങ് ഭീഷണി. മുന്നറിയിപ്പുമായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) രംഗത്തെത്തി. ശരീരത്തിന്റെ ഗ്ലൂക്കോസ് നില സ്വയം അപഗ്രഥിച്ച് ശരീരത്തിന് ആവശ്യമായ ഇൻസുലിൻ പമ്പ് ചെയ്യുന്ന ഓട്ടോമാറ്റിക് ഇൻസുലിൻ പമ്പുകളിൽ ചിലതാണ് കടുത്ത ഹാക്കിങ് ഭീഷണി നേരിടുന്നതെന്നാണു കണ്ടെത്തൽ. ഇതു സംബന്ധിച്ചു ജാഗ്രത പാലിക്കാനും ഡിസിജിഐ നിർദേശിച്ചു.

വയർലെസ് റേ‍ഡിയോ ഫ്രീക്വൻസി (ആർഎഫ്) തത്വം ആസ്പദമാക്കി പ്രവർത്തിക്കുന്ന ഇത്തരം ഉപകരണങ്ങളുടെ സോഫ്റ്റ്‌വെയർ സാങ്കേതികമായി ഉയർന്ന അറിവുള്ളവർക്കു ഹാക്ക് ചെയ്യാൻ കഴിയുമെന്നാണു കണ്ടെത്തൽ. ഇതേ തുടർന്നു ഇന്ത്യ മെഡ്ട്രോണിക് കമ്പനിയുടെ നാലു ഉപകരണങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഡിസിജിഐ ആശങ്ക അറിയിച്ചിട്ടുണ്ട്. ഉപകരണം ഹാക്ക് ചെയ്താൽ രോഗിയുടെ ശരീരത്തിലേക്ക് ഇൻസുലിൻ പ്രവഹിക്കുന്നതു നിയന്ത്രിക്കാൻ ഹാക്കർക്കു സാധിക്കും.

 

നിശ്ചിത അളവിൽ കുറച്ചോ അളവു വളരെക്കൂട്ടിയോ ഇൻസുലിൻ രോഗിയുടെ ശരീരത്തിലെത്തുന്നതു മരണത്തിനു വരെ കാരണമാകും. ഇതോടെയാണ് ഡിസിജിഐ മുന്നറിയിപ്പു പുറത്തിറക്കിയത്. ചില പേസ് മേക്കറുകളും സമാനമായ തരത്തിൽ പ്രശ്നമുണ്ടാക്കുന്നവയാണെന്നു മുൻപ് ഡിസിജിഐ കണ്ടെത്തിയിരുന്നു
Comments

COMMENTS

error: Content is protected !!