KERALA

ഇയർഫോൺ വില്ലനായി. യുവാവ് ട്രയിനിടിച്ച് മരിച്ചു.

ഇയർ ഫോൺ ശബ്ദത്താൽ ട്രെയിൻ ശബ്ദം കേട്ടില്ല വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു . പെരിയ കായക്കുളത്തെ ശരണ്‍കുമാര്‍ ( 26 )ആണ് മരിച്ചത്. തിങ്കാളാഴ്ച രാവിലെ 11 .45 മണിയോടെയാണ് അപകടം . കെഎസ്ഇബി ചിത്താരി സെക്ഷനിലെ താൽക്കാലിക മീറ്റർ റീഡിങ് ജീവനക്കാരനാണ് ശരണ്‍കുമാര്‍.

റീഡിങ് എടുക്കാനായി റെയിൽ പാളത്തിന് സമീപം ബൈക്ക് പാർക്ക് ചെയ്ത ശേഷം നടന്നു പോകുകയായിരുന്നു. ഇതിന് ഇടയിൽ മംഗാലപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻറർസിറ്റി എക്സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ബേക്കൽ എസ് ഐ ബാബുവിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാശുപത്രിലേക്ക് മാറ്റി.

കായക്കുളം തോട്ടത്തിൽ ശശിധരൻ്റെയും  ഇന്ദിരയുടെയും മകനാണ്. സഹോദരൻ ശരത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button