ഇരിങ്ങലിൽ പയ്യോളി നഗരസഭാ ഭൂമിയിൽ പുതിയ മ്യൂസിയം വരുന്നു

ഇരിങ്ങൽ കോട്ടക്കലിൽ കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം സ്ഥാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു .  ഇവിടെ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  നിലവിൽ മരക്കാരുടെ വീട് മ്യൂസിയമായി കരുതി സംരക്ഷിച്ചു വരുന്നുണ്ട്.

വിദ്യാർഥികൾക്കും ഗവേഷകർക്കും ചരിത്രകുതുകികളായ ആളുകൾക്കും കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം പകർന്ന് നൽകുന്നതിനുള്ള വിശാലമായ മ്യൂസിയമാണ് പിതയതായി സ്ഥാപിക്കുക .  ഇതിനായി പയ്യോളി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കും.  പോർച്ചുഗീസ് രേഖകൾ ഉൾപ്പെടെയുള്ളവയുടെ റഫറൻസിന്  വിപുലമായ ലൈബ്രറിയും അനുബന്ധമായി ഒരുക്കും .
എല്ലാ മ്യൂസിയങ്ങളെയും ഏകീകരിച്ചു കൊണ്ട് വിദേശികർ ഉൾപ്പെടെയുള്ളവർക്ക് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നതും  പരിഗണനയിലാണ്.

മ്യൂസിയം ചാർജ് ഓഫീസർ കെ.പി.സദു, വാർഡ് മെമ്പർ ചെത്തിൽ സുജല, കൗൺസിലർ പി.അഷ്റഫ്, മ്യൂസിയം ഗൈഡ് എൻ.കെ.രമേശ് തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!