ഇരിങ്ങൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഇരിങ്ങൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മാതൃഭൂമി സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ മരണമടഞ്ഞു. കൊയിലാണ്ടി കൊല്ലം ഊരാംകുന്നുമ്മൽ ദേവികയിൽ സഹദേവന്റ്റെ മകൻ നിഷാന്ത് കുമാർ (48) ആണ് മരണമടഞ്ഞത്.

ഇന്ന് കാലത്ത് ഒന്‍പതരയോടെ പയ്യോളി ഇരിങ്ങലിൽ വെച്ചാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നിഷാന്ത് സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓര്‍ക്കാട്ടേരിയില്‍ നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇടിയെ തുടർന്ന് ബൈക്കിനെ കാർ നൂറ് മീറ്ററോളം ദൂരേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടൻ വടകര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം വടകര മോർച്ചറിയിലേക്ക് മാറ്റി.

Comments

COMMENTS

error: Content is protected !!