ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാം, പിഴ ചുമത്തില്ല
ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എഐ ക്യാമറ പിഴയിടാക്കലില്‍ നിന്ന് ഇളവ് നല്‍കുന്നമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിഷയത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നത് വരെയും പിഴ ഈടാക്കില്ലെന്നാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം.
ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്ര സംബന്ധിച്ച് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം മറുപടി നൽകിയിട്ടില്ല. മറുപടി ലഭിച്ചതിനുശേഷം തീരുമാനമെടുക്കും.നിയമങ്ങൾ മനുഷ്യനു വേണ്ടിയാണ്, അതനുസരിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 5 ന് രാവിലെ 8 മണി മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ഇടാക്കി തുടങ്ങുന്നത്. 692 ക്യാമറകള്‍ പ്രവർത്തനസജ്ജമാണ് 34 ക്യാമറകൾ കൂടി സജ്ജമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ റോഡ് സുരക്ഷ നിയമങ്ങൾ കർശനമാകുന്നതിന് വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.