കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളത്ത് വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് അറ്റ്‌ലാന്റിസ് ജംഗ്ഷന് സമീപത്തുള്ള വീട്ടിലെ പുഷ്പവല്ലിയാണ്(57) മരിച്ചത്. എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള ഓടിട്ട വീടിനാണ് തീപിടിച്ചത്.  അപകട കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

പുഷ്പവല്ലിയുടെ രണ്ട് ആൺമക്കളും ജോലിക്ക് പോയശേഷമാണ് അഗ്നിബാധ ഉണ്ടായത്. വീട്ടിൽനിന്ന് തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൂർണമായി കത്തിയ നിലയിലായിരുന്നു മൃതദേഹം.

പുഷ്പവല്ലിയുടെ വീട്ടില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലില്‍ കിടന്ന പുഷ്പവല്ലിയുടെ ശരീരത്തില്‍ തീ ആളിപ്പടർന്നതാണ് കണ്ടതെന്നും അയല്‍വാസി പറഞ്ഞു.

Comments

COMMENTS

error: Content is protected !!