LATEST
ഇറാനെ ആക്രമിക്കാന്‍ നിര്‍ദേശിച്ചു, പിന്‍വാങ്ങി: ട്രംപിന് മനംമാറ്റമെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം നടത്തിയ യു.എസ് ഡ്രോണ്‍ വെടിവെച്ചിട്ട ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ തൊട്ടുപിന്നാലെ ഇതില്‍ നിന്നും ട്രംപ് പിന്നോട്ടു പോയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കയുടെ എം.ക്യു4 ഗ്ലോബല്‍ ഹോക്ക് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടത്. തൊട്ടു പിന്നാലെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കയും രംഗത്തെത്തി. ആദ്യമായാണ് അമേരിക്കക്കെതിരെ ഇത്തരമൊരു അവകാശവാദവുമായി ഇറാന്‍ രംഗത്തെത്തിയത്.
ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ക്കും മിസൈല്‍ സംവിധാനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ വ്യാഴാഴ്ച രാത്രി ഏഴിനാണ് തീരുമാനമെടുത്തതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തത്. ഇതിനായി യു.എസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സജ്ജമാക്കിയെങ്കിലും അറിയിപ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ആക്രമണം പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്‍ സേനക്കും സാധാരണ ജനങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാകുമെന്ന വിലയിരുത്തലിനേത്തുടര്‍ന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ തീരുമാനത്തില്‍ നിന്നും ട്രംപ് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളുമായും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്ത ശേഷമാണ് ട്രംപ് ഈ തീരുമാനത്തിലെത്തിയതെന്നും വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments