ഇലക്ട്രോണിക് ഓട്ടോറിക്ഷകൾക്കെതിരെ കൊയിലാണ്ടിയിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു
കൊയിലാണ്ടി. ഇലക്ട്രോണിക് ഓട്ടോറിക്ഷകൾക്കെതിരെ കൊയിലാണ്ടിയിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു. കൊയിലാണ്ടി ഓട്ടോ സെക്ഷൻ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് ഇ – ഓട്ടോറിക്ഷകൾ കോഴിക്കോട് ജില്ലയിൽ നിരത്തിലിറഞ്ഞിയത്. ഓട്ടോറിക്ഷക്കുള്ള എല്ലാ നിയമങ്ങളും ഇലക്ട്രോണിക് ഓട്ടോയ്ക്കും നിർബന്ധമാക്കുക, ഓട്ടോറിക്ഷ തൊഴിലാളികളുടെ തൊഴിൽ സുരക്തഷിതത്വം ഉറപ്പ് വരുത്തുക, പെർമിറ്റ് നിർബന്ധമാക്കുക, പാരലൽ സർവ്വീസ് നടത്തുന്ന ഒട്ടോകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൊയിലാണ്ടിയിൽ സി.ഐ.ടി.യു. നേത്യത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ഇ-ഓട്ടോയെ തൊഴിലാളികൾ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ നിയമവിരുദ്ധമായി ഓടാൻ അനുവദിക്കില്ലെന്നും സി.ഐ.ടി.യു. ഓട്ടോ സെക്ഷൻ ലിഡർ ഗോപി ഷെൽട്ടർ പറഞ്ഞു. മറ്റ് ഓട്ടോറിക്ഷകളെപ്പോലെ നിബന്ധനകൾക്ക് വിധേയമായി സർവ്വീസ് നടത്താനുള്ള സാഹചര്യം ഒരുക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
കൊയിലാണ്ടിയിൽ നഗരംചുറ്റി പ്രകടനം നടത്തിയതിന്ശേഷം പുതിയബസ്സ് സ്റ്റാൻ്റ് പരിസരത്ത് പൊതുയോഗവും സംഘടിപ്പിച്ചു. ഓട്ടോ സെക്ഷൻ സെക്രട്ടറി എ. കെ. ശിവദാസൻ, പ്രസിഡണ്ട് സുരേഷ് അമ്പാടി എന്നിവർ നേതൃത്വം നൽകി.