ഇവാന് വേണ്ടി ബസുകളുടെ ഒരുദിവസത്തെ കരുണ്യ യാത്ര
പാലേരി: എസ് എം എ ബാധിച്ച പാലേരിയിൽ കല്ലുള്ളതിൽ ജാസ്മിൻ നൗഫൽ ദമ്പതികളുടെ ഏകമകൻ ഇവാൻ്റെ ചികിത്സക്കു വേണ്ടി ഫണ്ട് സമാഹരിക്കാൻ ജൂലൈ 18 തിങ്കളാഴ്ച കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ മുഴുവൻ ബസ്സുകളും സർവീസ് നടത്താൻ തീരുമാനിച്ചു.
ചികിത്സക്കു വേണ്ട 18 കോടിയിലക്ക് ഇതിനകം നാട്ടിലും വിദേശങ്ങളിലും നടന്ന സാമ്പത്തിക സമാഹരണത്തിലൂടെ 5 കോടി രൂപയാണ് പിരിഞ്ഞു കിട്ടിയത് .ഈ മാസം അവസാനത്തോടെ ചികിത്സ ആരംഭിക്കണമെങ്കിൽ ബാക്കി തുകയും ഉടൻ സമാഹരിക്കണം.ജൂലൈ 18 ന് നടക്കുന്ന കാരുണ്യ യാത്രയുടെ ഭാഗമായി കുറ്റ്യാടി, പേരാമ്പ്ര ,നടുവണ്ണൂർ, ഉള്ളേരി കോഴിക്കോട് ബസ് സ്റ്റാൻ്റുകളിലും ഈ റൂട്ടിലെ മുഴുവൻ ടൗണുകളിലും ജനകീയ ഫണ്ട് കലക്ഷനും നടക്കും.
കുറ്റ്യാടിയിലെ ഒട്ടോകൾ മുഴുവൻ ജൂലൈ 18 ന് ഇവാന് വേണ്ടിയുള്ള കാരുണ്യ യാത്രയിൽ പങ്കാളിയാകും .ജില്ലയിലെ മറ്റ് ബസ് റൂട്ടുകളും ഒട്ടോ ടാക്സി സർവീസുകളും ഇവാനു വേണ്ടിയുള്ള കാരുണ്യ യാത്രയിൽ പങ്കാളിയാകണം. ജൂലൈ 18 ന് നടക്കുന്ന കാരുണ്യ യാത്രയിലും ഫണ്ട് സമാഹരണ യ്ക്ഞത്തിലും പങ്കാളികളാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഇതോടെപ്പമുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കാരുണ്യ യാത്ര കൺവീനർ റസാഖ് പലേരി അറിയിച്ചു
944646 1176, 90373 00739