ഇസബെല്ലിന്‍ ഷ്റൈക്ക്‌ ; പറന്നെത്തി കേരളത്തിലേക്ക്‌ വീണ്ടുമൊരു മരുപ്പക്ഷി

വരൾച്ചയുടെ മുന്നറിയിപ്പുമായി വീണ്ടുമൊരു മരുപ്പക്ഷികൂടി കേരളത്തിലേക്ക്  പറന്നെത്തി. വരണ്ടകാലാവസ്ഥ അനുയോജ്യമായ ഇസബെല്ലിൻ ഷ്റൈക്കാണ് കേരളത്തിലേക്ക് പറന്നെത്തിയത്. തൃശൂർ കോൾനിലത്തിൽ പക്ഷിനിരീക്ഷകനായ കൃഷ്ണകുമാർ അയ്യരാണ് ഈ പക്ഷിയുടെ ചിത്രം പകർത്തിയത്. കേരളത്തിൽ ആദ്യമായാണ് ഈ പക്ഷിയെ കാണുന്നത്. ഇതോടെ കേരളത്തിലെ പക്ഷികളുടെ എണ്ണം 534 ആയി.

വെസ്റ്റ് ചൈനയിലാണ് ഇസബെല്ലിൻ ഷ്റൈക്കിന്റെ പ്രജനനകേന്ദ്രം. ഇന്ത്യയിൽ രാജസ്ഥാൻ തുടങ്ങിയ മരുഭൂമികളിൽ വരണ്ട കുറ്റിക്കാട്ടിലാണ് കണ്ടുവരാറുള്ളത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, അറബ് രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക്‌ ദേശാടനം  നടത്താറുണ്ടെന്ന് കാർഷിക സർവകലാശാലാ വന്യജീവി പഠനകേന്ദ്രം മേധാവി ഡോ. പി ഒ നമീർ പറഞ്ഞു. ആദ്യമായാണ് കേരളത്തിൽ ഈ പക്ഷിയെ കണ്ടെത്തിയത്.

മരുപ്പക്ഷികളായ ചരൽക്കുരുവി, നീലക്കവിളൻ, യൂറോപ്പ്യൻ വേലിത്തത്ത, യൂറോപ്യൻ പനംകാക്ക എന്നിവയേയും കേരളത്തിൽ കണ്ടെത്തിയിരുന്നു. ആർദ്രമേഖലയായി അറിയപ്പെടുന്ന കേരളത്തിൽ മരുവൽക്കരണത്തിന്റെ സൂചനകളാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മയിലുകളുടെ വ്യാപനവും വരൾച്ചയുടെ സൂചനയാണ്.

Comments

COMMENTS

error: Content is protected !!