ഈജിപ്തില്‍ പള്ളിക്ക് തീപിടിച്ച് 41 പേര് മരിച്ചു; 50ലേറെ പേര്‍ക്ക് പൊള്ളലേറ്റു
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ കോപ്റ്റ്സ് പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ 41 പേര് കൊല്ലപ്പെട്ടു. കെയ്റോയിലെ വടക്കുപടിഞ്ഞാറന്‍ തൊഴിലാളിവര്‍ഗ ജില്ലയായ ഇംബാബയിലെ അബു സിഫിന് കോപ്റ്റ് പള്ളിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
തീപിടുത്തത്തില്‍ 55ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അറിയിച്ചു. അതേസമയം തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേനാ വൃത്തങ്ങള്‍ അറിയിച്ചു.