ഈ കൊറോണയിൽ നിന്നും അവിടെ നിന്ന് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്തു പഠിക്കും? പി ജെ ബേബി എഴുതുന്നു
ഈ കൊറോണയിൽ നിന്നും അവിടെ നിന്ന് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്തു പഠിക്കും?
ഇന്ത്യ എന്തു പഠിക്കും?
കേരളം എന്തു പഠിക്കും?
ഇന്ന് സെൻസെക്സ് 4000 പോയിന്റിനടുത്ത് താഴ്ന്നു. ഏതാണ്ടൊരു മാസം കൊണ്ട് 42000ത്തിനടുത്ത് നിന്നിടത്തു നിന്ന് 26000ത്തിലേക്ക്. രൂപ വില ഇന്ന്ഒരു രൂപ കൂടി ഇടിഞ്ഞു.
ലോകത്ത് ചൈന, ജപ്പാൻ, ബ്രിട്ടൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ജർമനി എന്നിവിടങ്ങളിലെല്ലാം ഇന്ത്യയിലേക്കാൾ കൂടുതൽ കോവിഡ് രോഗികളും മരണങ്ങളുമുണ്ട്. എന്നിട്ടും അവിടങ്ങളിലെ ഓഹരി വിപണിയെക്കാൾ കൂടുതൽ ഇടിഞ്ഞത് ഇന്ത്യയിലാണ്. എന്തായിരിക്കും കാരണം?
നോട്ടു നിരോധനം മുതലുള്ള മോഡിയുടെ നയങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ തീർത്തും ദുർബലമാക്കിയെന്നും തകർന്നു തുടങ്ങിയാൽ ഇന്ത്യൻ വിപണിയിൽ നിന്ന് ഒന്നും മടക്കിക്കിട്ടില്ലെന്നും കരുതി Fllകൾ (വിദേശ നിക്ഷേപകർ ) പണം മുഴുവൻ പിൻവലിക്കുന്നുവെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് ഊഹിക്കാൻ കഴിയുന്നത്.
അതെവിടെവരെ തുടരും? ഇപ്പോൾ പറയാൻ കഴിയില്ല.കൊറോണ വന്നതോടെ നമസ്തേ പറയൽ, പുറത്തു പോയി വന്നാലും മൃതദേഹം കാണാൻ പോയാലും കൈയ്യും കാലും കഴുകി വീട്ടിനകത്തു കയറൽ തുടങ്ങിയ “ഭാരതീയ” രീതികൾ എത്ര ശാസ്ത്രീയം എന്ന വാട്സാപ്പ് സന്ദേശങ്ങൾ തലങ്ങും വിലങ്ങും പറക്കുന്നു.
ഇങ്ങനെ മുന്നോട്ടു പോയി 70 ഉം 140 അടി മാറി നിൽക്കണം എന്ന പഴയ തീണ്ടൽ എത്ര ശാസ്ത്രീയമായിരുന്നു എന്നതിലേക്കെത്തുമായിരിക്കും.
അത് ദളിത് സംഘി തന്നെ ഷെയർ ചെയ്യുന്ന നല്ല കാലം വരുമോ?
ക്ഷേത്രത്തിനു വളരെ ദൂരെ നിന്ന് ചില “വിഭാഗ” ക്കാർ പ്രാർത്ഥിച്ചിരുന്നതിന്റെ ശാസ്ത്രീയതയുമായി എന്നാണോ സുരേഷ് ജി കോവിജി ഇറങ്ങുക?
ദൽഹി വർഗീയ കലാപത്തിൽ വെട്ടും കുത്തും എന്നതിനപ്പുറം
ദൂരെ നിന്ന് വെടി വെക്കുക എന്ന പരിപാടിയും
കൊറോണ പരിഗണിച്ചുള്ള ശാസ്ത്രീയതയായിരുന്നു
എന്ന വിശദീകരണത്തിനും കാത്തിരിക്കുന്നു
അവരങ്ങനെ വില്‌പന തുടർന്നാൽ LIC ക്കും ബാങ്കുകൾക്കും ഓഹരികൾ വാങ്ങി 2008 – ലേതുപോലെ ഓഹരി വിപണി പിടിച്ചു നിർത്താൻ പറ്റില്ല.ഉറപ്പ്.
ഇന്ത്യക്ക് വലിയ ഡോളർ റിസർവുണ്ടായിരുന്നു. അതുപയോഗിച്ച് റിസർവ് ബാങ്ക് രൂപ വില പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ട്.
പക്ഷേ എത്ര കണ്ടത് പറ്റും?
പറ്റാതായി രൂപ വില കുത്തനെ ഇടിഞ്ഞാൽ
ഐ.എം.എഫിനെ ബെയിൽ ഔട്ടിന് സമീപിക്കലാണ്
മൂന്നാം ലോക രാജ്യങ്ങളുടെ പതിവു രീതി.
വെനിസ്വല ഈയിടെ lMF നെ സമീപിച്ചു. IMF പറഞ്ഞു “ഇല്ല “.
ഇന്ത്യ സമീപിച്ചാൽ എന്നൊക്കെയുള്ളതിലേക്ക് കടക്കുന്നില്ല.
ഇന്ത്യ 130 കോടിയുടെ രാജ്യമാണ്.ഇന്ത്യയുടെ തൊട്ടടുത്തു നില്ക്കുന്ന ഇന്ത്യൻ നിലവാരത്തിലുള്ള മൂന്നാം ലോകരാജ്യങ്ങൾ ഏറെക്കുറെ 20 കോടി വീതം ജനസംഖ്യയുള്ള ഇന്താനേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ്.
ലോകത്തിന്ന് വലിയ സാമ്പത്തിക മിച്ചമുള്ള രാജ്യം ചൈനയാണ്. അവരിന്ന് ഭൗമ രാഷ്ട്രീയ നീക്കങ്ങളും നടത്തുന്നു. അവരുമായി നല്ല ബന്ധത്തിലാണ് ബംഗ്ലാദേശും പാക്കിസ്ഥാനും ഇന്തോനേഷ്യയും.അതായത് അവർ തകർന്നടിഞ്ഞാൽ ചൈന രക്ഷക്കെത്തിയേക്കാം.
രണ്ട് കാരണങ്ങളാൽ ഇന്ത്യക്കത് ബുദ്ധിമുട്ടാണ്. ഒന്ന്, ഇന്ത്യയുടെ 130 കോടി ജനസംഖ്യ
രണ്ട് ,ഇന്ത്യ അമേരിക്കൻ പക്ഷത്താണ്.
റഷ്യയും ചൈനയും പാക്കിസ്ഥാനും സ്വന്തം നാണയത്തിൽ വ്യാപാരം നടത്താനെടുത്ത തീരുമാനം ഇന്ത്യയിലാരും ചർച്ച ചെയ്യുന്നില്ല.
യൂറോപ്പിലും അമേരിക്കയിലും കോവിഡ് പ്രതിസന്ധി നീണ്ടുപോകുകയും വികസിത രാജ്യങ്ങളുടെ ഊഹമൂലധനക്കമിള പാടെ പൊട്ടിത്തകരുകയും ചെയ്താൽ അമേരിക്കൻ ലോക മേധാവിത്വം ആവിയായിപ്പോകും. ഡോളർ വിനിമയ മാധ്യമം എന്നതിൽ നിന്ന് പോകും. നീണ്ടു നിൽക്കുന്ന ഒരു റിസഷനിലേക്ക് ലോകം പോകും.
കൂടുതൽ സാധ്യതാ ചർച്ച നീട്ടിക്കൊണ്ടു. പോകുന്നില്ല.
ഭൗമ താപനം കോവിഡു പോലുള്ള മാരക വൈറസ് അപകടത്തെ പതിന്മടങ്ങു
രൂക്ഷമാക്കുന്നു എന്ന ചർച്ച ശക്തമാകും. ഉൽപ്പാദനച്ചെലവിന്റെ കാര്യത്തിലെ മത്സരത്തിലും ഫോസിലിന്ധനങ്ങളെ പിന്തള്ളിക്കഴിഞ്ഞ സോളാർ എനർജിയും
ഓഫ്ഷോർ വിൻഡ് എനർജിയും അതിനെ അടിസ്ഥാനമാക്കിയ ആഗോള വൈദ്യുതി ഗ്രിഡും, ഇലക്ട്രിക്ക് വാഹനങ്ങളും വ്യാപകമാകും. ടൂറിസം ആൻറ് ട്രാവൽ ഇൻഡസ്ട്രി കുറേക്കാലത്തേക്ക് പിന്നോട്ടു പോകും.
ഒപ്പം,അത് കേരളീയന്റെ ഗൾഫ് സാധ്യതകളെ കാര്യമായി അടച്ചേക്കും.
മുതലാളിത്തത്തിന് കാതലായ മാറ്റം വരും.
ക്രമേണയെങ്കിലും .
റിയൽ എക്കോണമിക്ക് 2-2.5 ശതമാനം ലാഭം പോലുമുറപ്പാക്കാൻ പറ്റാത്തതു കൊണ്ട് അതിഭീമമായ നിക്ഷേപം ഊഹ മേഖലയിൽ നിക്ഷേപിച്ച് ഊഹ ബലൂൺ വീർപ്പിച്ച് ലാഭത്തിന്റെ കണക്കു കാട്ടുന്ന ഊഡായ്പ് പരിപാടി അവസാനിപ്പിക്കേണ്ടി വരും.
റിയൽ എക്കോണമിയിലെ പരിസ്ഥിതിക കാരണങ്ങളാലുള്ള വളർച്ചനിരക്കിലെ കുറവ് മൂലധനത്തിനു മേൽ കൂടുതൽ സാമൂഹ്യ നിയന്ത്രണം ആവശ്യമാക്കും.
പകർച്ചവ്യാധികളെ തടയൽ, ഐ എസും താലിബാനും പോലുള്ളവരെ വളർത്തി വിട്ട് യുദ്ധക്കളി നടത്തുന്നതിനെ തടയൽ എന്നതിനെല്ലാമായി കൂടുതൽ വലിയ ഗ്ളോബൽ ഗവർണൻസ് (ആഗോള ഭരണസംവിധാനം) നിലവിൽ വരും.