ഉണങ്ങിയ ഇലയ്ക്കും കായയ്ക്കും വില; വ്യത്യസ്തമായ ‘ജമൈക്കൻ പെപ്പർ’

അമ്പലവയൽ ∙ കൃഷികളിലെ വ്യത്യസ്തതയാണു പലപ്പോഴും കർഷകനെ പുതിയ ഇടങ്ങളിൽ എത്തിക്കുന്നത്. സ്ഥിരമായി ഓരോ വിള തന്നെ കൃഷി ചെയ്യുന്നതിൽ നിന്ന് ചിലരെങ്കിലും മറ്റ് വിളകളും പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് സർവസുഗന്ധി, വിദേശത്തും സ്വദേശത്തും ഒരുപോലെ ആവശ്യക്കാർ ഉള്ളതാണ് സർവസുഗന്ധിയെന്ന സുഗന്ധവ്യഞ്ജനം. ഭക്ഷണത്തിലെ കറിക്കൂട്ടിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് സർവസുഗന്ധി.

ഭക്ഷണം ഉള്ളത്രയും കാലം കറിക്കൂട്ടുകളും വേണം, അത്രയം കാലം സർവ സുഗന്ധി കൃഷിക്കും പ്രധാന്യമുണ്ട്. കൃഷിയും ലഭ്യതയും കുറവായതിനാൽ എല്ലാ കാലത്തും ആവശ്യം ഉണ്ടാകുമെന്നതാണ് പ്രത്യേകത. ജില്ലയിൽ സർവസുഗന്ധി കൃഷി ചെയ്യുന്ന കർഷകർ കുറവാണ്.

കർഷകർക്ക് കൈത്താങ്ങ്

 

സ്ഥിരമായി കൃഷി ചെയ്യുന്ന പ്രധാന വിളകൾക്കെല്ലാം വിലയിടിവും രോഗങ്ങളുമെല്ലാമായി കർഷകർ തിരിച്ചടി നേരിടുമ്പോൾ രോഗങ്ങൾ പെട്ടെന്ന് പിടികൂടാത്ത സർവസുഗന്ധി സാധ്യത കർഷകർക്ക് പ്രതീക്ഷയാണ്. ‘ജമൈക്കൻ പെപ്പർ’ എന്ന പേരിൽ കറിക്കൂട്ടുകളിൽ രുചിക്കൂട്ടാകുന്ന സർവസുഗന്ധി അറിയപ്പെടുന്നത്. കൂടുതലായി കൃഷി ചെയ്യുന്നവരുടെ എണ്ണം ജില്ലയിൽ കുറവാണെങ്കിലും രണ്ടും മൂന്നും മരങ്ങൾ വളർത്തുന്നവരാണ് കൂടുതൽ.

 

പെ‌ാതു വിപണിയിലെല്ലാം ഇവ എടുക്കുമെന്നതും കർഷകന് ആശ്വാസമാണ്. കുരുമുളകിന്റെ അതേ രീതിയിലാണ് സർവസുഗന്ധി ഉണക്കി എടുക്കുന്നത്. തൈ നട്ടു കഴിഞ്ഞാൽ 5-ാം വർഷം മുതൽ വിളവ് ലഭിക്കാൻ തുടങ്ങും. മരങ്ങളിൽ നിന്ന് ലഭിക്കുന്ന കായ ഉണങ്ങിയാൽ 25 ശതമാനം വരെ ഭാരം ലഭിക്കും. രോഗബാധയോ കീടബാധയോ അധികം ഏൽക്കാത്ത ഇവയെ നന്നായി പരിപാലിച്ചാൽ ഒരു മരത്തിൽ നിന്ന് 15 കിലോഗ്രാമിനു മുകളിൽ കായ ലഭിക്കുമെന്നാണ് കർഷകർ പറയുന്നു.

 

കൂടാതെ,  ഇടവിളയായി കൃഷി ചെയ്യാൻ കഴിയുന്നതിനാൽ കൂടുതൽ ചെലവില്ല. ഉണങ്ങിയ ഇലയ്ക്കും വില ലഭിക്കും. ഒരു മരത്തിൽ നിന്നു വർഷങ്ങളോളം വിള ലഭിക്കും. കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സർവ സുഗന്ധി വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
Comments

COMMENTS

error: Content is protected !!