CRIME
ഉത്തർപ്രദേശിൽ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ ഉനാവോയിൽ 11 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ദേവഗൺ ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. അച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോകുകയായിരുന്നു. വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ മാരക മുറിവുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്ന സംശയത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിൽ നിന്ന് ചോര പുരണ്ട ഷർട്ട് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നാല് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക.
Comments